പുതിയ പുസ്തകം

കവിയുടെ ദൈവം ”എന്റെ പുതിയ കവിതാ പഠനം,..

2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ആര്‍ക്കിമിടീസിന്റെ അച്ഛന്‍


ആര്‍ക്കിമിടീസിനെ 
ആര്‍ക്കറിയാം?
അയാളുടെ 
അച്ഛനും
മുത്തച്ചനും
മുങ്ങിക്കുളിച്ചിരുന്നു..
കുളിത്തോട്ടി നിറഞ്ഞിട്ടും 
കുളിരെല്ലാം മറന്നിട്ടും
അവരാരും ഇറങ്ങി ഓടിയില്ല
ഇല്ലാത്ത മുയല്‍ കൊമ്പില്‍
അമ്പിളി മാമനെ കൊരുത്ത്
'യൂരെക്ക' എന്നലറിവിളിച്ചു
വെറുതെ! 

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

വെറുതെ ഒരില

കാറ്റത്തു
പറന്നു വന്നതാണ്
കതകടച്ചിട്ടും

ജാലകപ്പാളിയുടെ
വിടവിലൂടെ
പതിയെ
എന്റെ മേശപ്പുറത്തു
എന്നെ നോക്കി
ചിരിച്ചു
മലര്ന്നു
മഞ്ഞച്ചു
വെറുതെ ഒരില

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

വീട്

ഞാനുറങ്ങുന്നിടം
നീയുറങ്ങുന്നിടം
നമുക്കന്യോന്യമൊന്നും
പറയുവാനില്ലെന്ന

സങ്കടം മാത്രം
ഉണര്ന്നിരിക്കുന്നിടം

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

കെണി

എത്ര  കഷ്ടപ്പെട്ടു


കെണിവച്ച്

പിടിച്ചതാണ്

കലണ്ടെര്‍
വലയില്‍
നാം


ഈ  ചുവന്ന
ഓഗസ്റ്റ്‌  പതിനഞ്ചിനെ

2010, ജൂലൈ 18, ഞായറാഴ്‌ച

കാട്ടിലൂടനങ്ങാതെ

കാട്ടിലൂടനങ്ങാതെ
ഒച്ചവക്കാതെ
കൂട്ടിന്നോര്‍മ്മകള്‍ പോലും 
കൂടെയില്ലാതെ
തനിച്ചോരാള്‍

പാട്ടുമായൊരു കുയില്‍ 
കൂട്ടുയുമായൊരു മയില്‍ 
ഇത്തിരിത്തന്നലിലോ
രിഷ്ടദാനമായ്‌ വെയില്‍

പെട്ടെന്ന് മഴക്കാറ്റി
ലിലയോര്‍മ്മകള്‍ പാറി

ഉള്ളിലെ മുയല്പ്പേടി
ചെവി കൂര്‍പ്പിക്കും മുമ്പേ 
തുള്ളിതുള്ളിയായ് മഴ
പ്പെരുക്കം നിലയ്ക്കുന്നു 

കാട്ടിലെ മഴയ്ക്കെത്ര 
കാതുകള്‍,മിഴിപൂട്ടി
കാത്തിരിക്കുവാ,നെത്ര 
കരങ്ങള്‍ വിളമ്പുവാന്‍

2010, ജൂലൈ 5, തിങ്കളാഴ്‌ച

ഓര്‍മ്മ

ഓര്ക്കുന്നുണ്ടാകുമോ

കുപ്പിയിലെ

വെള്ളം


ഒരു കട്ടരുവിയെ
പുഴയെ 
കിണറിനെ
ഉറവയെ


സ്കൂളിലേക്കുള്ള
ഓട്ടത്തിനിടയില്‍
ആരോ
തട്ടിയെടുത്തു
വഴിവാണിഭത്തിനിരുത്തിയ


ഒരു പാവം 
ബാല്യത്തെ


2010, ജൂലൈ 1, വ്യാഴാഴ്‌ച

മരത്തിനറിയാം


മരത്തിനറിയാം 
ഇലകള്‍ക്കൊണ്ട് മറച്ചു
സ്വയമൊന്നു
ചെറുതാക്കാന്‍


ഇലകളെല്ലാം
പൊഴിച്ച്
അല്‍പ്പമൊന്നു
വലുതാക്കാന്‍


ചിലപ്പോഴൊന്നു 
തളിര്‍ത്തു
പുതുജന്മത്തെ 
ഓര്‍മ്മിക്കാന്‍


പൂക്കള്‍ കൊണ്ട് നിറഞ്ഞു
ഒട്ടനോട്ടത്തിന്റെ പുഞ്ചിരിയാകാന്‍


നിലമറക്കാതെ തന്നെ
പല ജന്മങ്ങള്‍ക്ക് തന്നലകാന്‍
മഴയത്തും വെയിലത്തും
കുടയാകാന്‍ കൂട്ടാകാന്‍


മരത്തിനറിയാം
മനുഷ്യനറിയില്ലലോ

2010, ജൂൺ 10, വ്യാഴാഴ്‌ച

വിളമ്പല്‍

ഇന്നലത്തെ രാത്രി
ഇന്നത്തെ രാത്രിയോട്‌
പറയാന്‍
ബാക്കിവച്ചതാകണം
ഉച്ചമയക്കം
പലര്‍ക്കായി
വീതിച്ചുനല്കുന്നത്

2010, മാർച്ച് 28, ഞായറാഴ്‌ച

2010, മാർച്ച് 22, തിങ്കളാഴ്‌ച

2010, മാർച്ച് 14, ഞായറാഴ്‌ച

നടത്തം


നിനക്കായ്‌
ഇപ്പോഴി വെയില്‍
കാറ്റിലെ ജമന്തി പൂമണം

പഴയ പാട്ടിന്റെ
പ്രിയമുള്ള ശീലുകള്‍
പനിക്കിടക്കയില്‍
കുറിച്ച വാക്കുകള്‍

പലപ്പോഴും
ഉള്ളില്‍ പതുങ്ങി
ഇപ്പോഴും
പറച്ചിലൊളമെത്തിടാത്ത
വാക്കുകള്‍

പകലറുതികള്‍
കരുതിവയ്ക്കുന്ന
പരിഭവത്തിര

ജലസമാധിയി
മരിച്ചുയിര്‍ക്കുമെന്‍
ഹൃദയ സൂര്യന്റെ
ചിറകടി സ്വനം

മിഴിക്കുമെലെയാനോഴുക്ക്
കാലടി വഴുക്കുവോളംവും
 നടക്കുകിങ്ങനെ

2010, മാർച്ച് 13, ശനിയാഴ്‌ച

ക്ഷണം


ഇന്നലെ
പെരുമഴക്കാലം
ഇടിവെട്ടിന്റെ
മിന്നലാനല്ലോ
കുരുന്നു
സ്വപ്നത്തിലും

കണ്‍ തുറന്നപ്പോള്‍
പടിപ്പുര വാതിലില്‍
വന്നു നില്‍ക്കുന്നു
നിറഞ്ഞൊഴുകും പുഴ
വല്ലതെ മെല്ലിച്ചു
 മിന്ന്ടാതെ പൊകുന്ന
കന്ന്ടു വിളിച്ചായിരുന്നു
ഞാന്‍ ഇന്നലെ

നഗരംആകാശത്തില്‍
കൊമ്പുടക്കിയ
ഒരു
പാവം
കാട്ടുമൃഗം

അമ്മ


 ഒറ്റക്കിരുന്നു                  
ചിനുങ്ങുന്ന
 കാറ്റിനെ
ഒക്കത്തിരുത്തി
ചിരിക്കുന്ന
പൂമരം.
2010, മാർച്ച് 12, വെള്ളിയാഴ്‌ച

ഇരു പുറത്തിൽ കവിയാതെ,...


എന്റെ പുതിയ പുസ്തകത്തിന്റെ......................രണ്ടാമത്തെ കവിതപുസ്തകത്തിന്റെ ............!!

.