പുതിയ പുസ്തകം

കവിയുടെ ദൈവം ”എന്റെ പുതിയ കവിതാ പഠനം,..

2011, ഡിസംബർ 7, ബുധനാഴ്‌ച

വടുക്കള്‍

തളിരിലകള്‍ കൊണ്ട് മറച്ചു
തനിച്ചു

തലകുനിച്ചുനില്‍ക്കുന്നു
കാട്ടിലൊരു തൈമരം

കാട്ടുവള്ളികള്‍ പടര്ന്നതിന്റെ വടുക്കള്‍
അതിന്റെ ഉടല്‍ നിറയെ

നിന്നെ പറിചെരിഞ്ഞപ്പോള്‍
എന്റെ ഉടലിലുണ്ടായ
വടുക്കള്‍ പോലെ