പുതിയ പുസ്തകം

കവിയുടെ ദൈവം ”എന്റെ പുതിയ കവിതാ പഠനം,..

2015, ജൂൺ 26, വെള്ളിയാഴ്‌ച

സുഹൃത്ത്

സുഹൃത്ത്

ഗണപതിക്കു മൂഷികൻ‌ സുബ്രമണ്യനു മയിൽ
തുഞ്ചന് ശാരിക
ബുദ്ധന് കുഞ്ഞാട്
അസ്സിസിക്ക് ചെന്നായ്
ദുര്യോധനനു നായ


എനിക്കോ
ഏതു വേഷത്തിലേക്കും
എത്ര എളുപ്പം മാറാനാകുന്ന
ഞാനാം സുഹൃത്ത്...

2015, മാർച്ച് 22, ഞായറാഴ്‌ച

ഉടയാതെ ചില ഓർമകൾ


ജനിച്ചിട്ടില്ല
മരിച്ചിട്ടില്ല
വെറുതെ വന്നുപോയാതെയുള്ളൂ എന്ന് ഓഷോ.
വന്നു പോയാലും നിന്ന് പോയാലും
വന്നല്ലോ അത് മതി എന്ന് നീ.


ഞാനിതിലെ വന്നിട്ടേ ഇല്ല എന്ന്
ഞാനെങ്ങനെ മറ്റൊരാളോട് പറയും?
എന്തെല്ലാം മയ്ച്ചുകളഞ്ഞാലാണ്
ഞാൻ മാഞ്ഞു പോകുന്നതു്?


രേഖകളും റേഷൻ കാർഡും മായ്ക്കാം
ഓർമകളിലെ ഞാൻ എങ്ങനെ മായും?
പറഞ്ഞുപോയ വാക്കുകൾ
പറത്തിക്കളയാം
പറയാതെ പറഞ്ഞവ എന്ത് ചെയ്യും?


ഉടുപ്പും പുസ്തകവും ഉടലും മഞ്ഞാലും
ഇനിയുമുണ്ടാകില്ലേ?

 ഉടയാതെ ചില ഓർമകൾ? ..

..സുനിൽ ജോസ്