പുതിയ പുസ്തകം

കവിയുടെ ദൈവം ”എന്റെ പുതിയ കവിതാ പഠനം,..

2015, മാർച്ച് 22, ഞായറാഴ്‌ച

ഉടയാതെ ചില ഓർമകൾ


ജനിച്ചിട്ടില്ല
മരിച്ചിട്ടില്ല
വെറുതെ വന്നുപോയാതെയുള്ളൂ എന്ന് ഓഷോ.
വന്നു പോയാലും നിന്ന് പോയാലും
വന്നല്ലോ അത് മതി എന്ന് നീ.


ഞാനിതിലെ വന്നിട്ടേ ഇല്ല എന്ന്
ഞാനെങ്ങനെ മറ്റൊരാളോട് പറയും?
എന്തെല്ലാം മയ്ച്ചുകളഞ്ഞാലാണ്
ഞാൻ മാഞ്ഞു പോകുന്നതു്?


രേഖകളും റേഷൻ കാർഡും മായ്ക്കാം
ഓർമകളിലെ ഞാൻ എങ്ങനെ മായും?
പറഞ്ഞുപോയ വാക്കുകൾ
പറത്തിക്കളയാം
പറയാതെ പറഞ്ഞവ എന്ത് ചെയ്യും?


ഉടുപ്പും പുസ്തകവും ഉടലും മഞ്ഞാലും
ഇനിയുമുണ്ടാകില്ലേ?

 ഉടയാതെ ചില ഓർമകൾ? ..

..സുനിൽ ജോസ്

2 അഭിപ്രായങ്ങൾ:

ചെറുത്* പറഞ്ഞു...

ഓർമ്മകൾ മരിക്കുമോ, ഓളങ്ങൾ നിലക്കുമോ എന്ന് കവി, മറവിരോഗം വന്നാൽ ഓർമ്മകളും, സുനാമിക്ക് മുന്നെ ഓളങളും നിലക്കുമെന്ന് ന്യു.ജെൻ. ;)

ഇല്യ, ചെറുതിതിലെ വന്നിട്ടേ.......യില്യ!

ajith പറഞ്ഞു...

ജനിച്ചിട്ടില്ല
മരിച്ചിട്ടില്ല
വെറുതെ വന്നുപോയാതെയുള്ളൂ എന്ന് ഓഷോ.


ജനിച്ചു, മരിച്ചിട്ടില്ല എന്ന് ഓഹോ!!