ആര്‍ക്കിമിടീസിന്റെ അച്ഛന്‍

ആര്‍ക്കിമിടീസിനെ
ആര്‍ക്കറിയാം?
അയാളുടെ
അച്ഛനും
മുത്തച്ചനും
മുങ്ങിക്കുളിച്ചിരുന്നു..
കുളിത്തോട്ടി നിറഞ്ഞിട്ടും
കുളിരെല്ലാം മറന്നിട്ടും
അവരാരും ഇറങ്ങി ഓടിയില്ല
ഇല്ലാത്ത മുയല്‍ കൊമ്പില്‍
അമ്പിളി മാമനെ കൊരുത്ത്
'യൂരെക്ക' എന്നലറിവിളിച്ചു
വെറുതെ!
അഭിപ്രായങ്ങള്‍