പോസ്റ്റുകള്‍

ജൂലൈ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാട്ടിലൂടനങ്ങാതെ

ഇമേജ്
കാട്ടി ലൂടനങ്ങാതെ ഒച്ചവക്കാതെ കൂ ട്ടി ന്നോര്‍മ്മകള്‍ പോലും  കൂടെയില്ലാതെ തനിച്ചോരാള്‍ പാട്ടുമായൊരു കുയില്‍  കൂ ട്ടു യുമായൊരു മയില്‍  ഇത്തിരിത്തന്നലിലോ രിഷ്ടദാനമായ്‌ വെയില്‍ പെട്ടെന്ന് മഴക്കാറ്റി ലിലയോര്‍മ്മകള്‍ പാറി ഉള്ളിലെ മുയല്പ്പേടി ചെവി കൂര്‍പ്പിക്കും മുമ്പേ  തുള്ളിതുള്ളിയായ് മഴ പ്പെരുക്കം നിലയ്ക്കുന്നു  കാട്ടിലെ മഴയ്ക്കെത്ര  കാതുകള്‍,മിഴിപൂട്ടി കാത്തിരിക്കുവാ,നെത്ര  കരങ്ങള്‍ വിളമ്പുവാന്‍

ഓര്‍മ്മ

ഇമേജ്
ഓര്ക്കുന്നുണ്ടാകുമോ കുപ്പിയിലെ വെള്ളം ഒരു കട്ടരുവിയെ പുഴയെ  കിണറിനെ ഉറവയെ സ്കൂളിലേക്കുള്ള ഓട്ടത്തിനിടയില്‍ ആരോ തട്ടിയെടുത്തു വഴിവാ ണി ഭത്തിനിരുത്തിയ ഒരു പാവം  ബാല്യത്തെ

മരത്തിനറിയാം

ഇമേജ്
മരത്തിനറിയാം  ഇലകള്‍ക്കൊണ്ട് മറച്ചു സ്വയമൊന്നു ചെറുതാക്കാന്‍ ഇലകളെല്ലാം പൊഴിച്ച് അല്‍പ്പമൊന്നു വലുതാക്കാന്‍ ചിലപ്പോഴൊന്നു  തളിര്‍ത്തു പുതുജ ന്മ ത്തെ  ഓര്‍മ്മിക്കാന്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞു ഒട്ടനോട്ടത്തിന്റെ പുഞ്ചിരിയാകാന്‍ നിലമറക്കാതെ തന്നെ പല ജന്മങ്ങള്‍ക്ക് തന്നലകാന്‍ മഴയത്തും വെയിലത്തും കുടയാകാന്‍ കൂട്ടാകാന്‍ മരത്തിന റി യാം മനുഷ്യനറിയില്ലലോ