പുതിയ പുസ്തകം

കവിയുടെ ദൈവം ”എന്റെ പുതിയ കവിതാ പഠനം,..

2014, മേയ് 31, ശനിയാഴ്‌ച

മരത്തിനറിയാം

മരത്തിനറിയാം
ഇലകള്‍ക്കൊണ്ട് മറച്ചു
സ്വയമൊന്നു
ചെറുതാക്കാന്‍

ഇലകളെല്ലാം
പൊഴിച്ച്
അല്‍പ്പമൊന്നു
വലുതാക്കാന്‍

ചിലപ്പോഴൊന്നു 
തളിര്‍ത്തു
പുതുജന്മത്തെ 
ഓര്‍മ്മിക്കാന്‍

പൂക്കള്‍ കൊണ്ട് നിറഞ്ഞു
ഒറ്റ നോട്ടത്തിന്റെ പുഞ്ചിരിയാകാന്‍

നിലമറക്കാതെ തന്നെ
പല ജന്മങ്ങള്‍ക്ക് തണലാകാന്‍
മഴയത്തും വെയിലത്തും
കുടയാകാന്‍,കൂട്ടാകാന്‍
മരത്തിനറിയാം
മനുഷ്യനറിയില്ലലോ,.

അഭിപ്രായങ്ങളൊന്നുമില്ല: