പോസ്റ്റുകള്‍

കവിത എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആര്‍ക്കിമിടീസിന്റെ അച്ഛന്‍

ഇമേജ്
ആര്‍ക്കിമിടീസിനെ  ആര്‍ക്കറിയാം? അയാളുടെ  അച്ഛനും മുത്തച്ചനും മുങ്ങിക്കുളിച്ചിരുന്നു.. കുളിത്തോട്ടി നിറഞ്ഞിട്ടും  കുളിരെല്ലാം മറന്നിട്ടും അവരാരും ഇറങ്ങി ഓടിയില്ല ഇല്ലാത്ത മുയല്‍ കൊമ്പില്‍ അമ്പിളി മാമനെ കൊരുത്ത് 'യൂരെക്ക' എന്നലറിവിളിച്ചു വെറുതെ! 

വെറുതെ ഒരില

ഇമേജ്
കാറ്റത്തു പറന്നു വന്നതാണ് ‌ കതകടച്ചിട്ടും ജാലകപ്പാളിയുടെ വിടവിലൂടെ പതിയെ എന്റെ മേശപ്പുറത്തു എന്നെ നോക്കി ചിരിച്ചു മലര് ‍ ന്നു മഞ്ഞച്ചു വെറുതെ ഒരില

കാട്ടിലൂടനങ്ങാതെ

ഇമേജ്
കാട്ടി ലൂടനങ്ങാതെ ഒച്ചവക്കാതെ കൂ ട്ടി ന്നോര്‍മ്മകള്‍ പോലും  കൂടെയില്ലാതെ തനിച്ചോരാള്‍ പാട്ടുമായൊരു കുയില്‍  കൂ ട്ടു യുമായൊരു മയില്‍  ഇത്തിരിത്തന്നലിലോ രിഷ്ടദാനമായ്‌ വെയില്‍ പെട്ടെന്ന് മഴക്കാറ്റി ലിലയോര്‍മ്മകള്‍ പാറി ഉള്ളിലെ മുയല്പ്പേടി ചെവി കൂര്‍പ്പിക്കും മുമ്പേ  തുള്ളിതുള്ളിയായ് മഴ പ്പെരുക്കം നിലയ്ക്കുന്നു  കാട്ടിലെ മഴയ്ക്കെത്ര  കാതുകള്‍,മിഴിപൂട്ടി കാത്തിരിക്കുവാ,നെത്ര  കരങ്ങള്‍ വിളമ്പുവാന്‍

നടത്തം

ഇമേജ്
നിനക്കായ്‌ ഇപ്പോഴി വെയില്‍ കാറ്റിലെ ജമന്തി പൂമണം പഴയ പാട്ടിന്റെ പ്രിയമുള്ള ശീലുകള്‍ പനിക്കിടക്കയില്‍ കുറിച്ച വാക്കുകള്‍ പലപ്പോഴും ഉള്ളില്‍ പതുങ്ങി ഇപ്പോഴും പറച്ചിലൊളമെത്തിടാത്ത വാക്കുകള്‍ പകലറുതികള്‍ കരുതിവയ്ക്കുന്ന പരിഭവത്തിര ജലസമാധിയി മരിച്ചുയിര്‍ക്കുമെന്‍ ഹൃദയ സൂര്യന്റെ ചിറകടി സ്വനം മിഴിക്കുമെലെയാനോഴുക്ക് കാലടി വഴുക്കുവോളംവും  നടക്കുകിങ്ങനെ